ടെൽ അവീവ്: ഗാസയിലോ വെസ്റ്റ് ബാങ്കിലോ പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന ഗാസ സമാധാന പദ്ധതിയോടും നെതന്യാഹു എതിർപ്പ് പ്രകടിപ്പിച്ചു.
ഹമാസിനെ പൂർണമായി നിരായുധീകരിക്കുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഒരു പലസ്തീൻ രാഷ്ട്രമുണ്ടാകില്ല’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ഗാസയിലെ സമാധാന പദ്ധതിയെ ‘മഹത്തായ മുന്നേറ്റം’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. എന്നാൽ പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കാത്തതും ഹമാസ് പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചതും ഗാസയിൽ സമാധാനം സാധ്യമാകുമോ എന്ന ആശങ്ക ശക്തമാക്കുന്നു.
ഹമാസിനെ പൂർണമായി നിരായുധീകരിച്ച ശേഷമേ ഗാസയിൽ നിന്ന് പിൻവാങ്ങൂ എന്ന നിലപാടിലാണ് ഇസ്രയേൽ.

Comments