കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്ത് ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനൻ (54) ആണ് മരിച്ചത്.
മൂന്നാംതോടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ചെമ്മരന്റെയും നാരായണിയുടെയും മകനാണ് മോഹനൻ. ഭാര്യ: മിനി. മക്കൾ: സ്‌നേഹ, സേതു. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ.
ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.

Comments