സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് നീണ്ടകരയിൽ തിരച്ചിലിനായി ഐഎൻഎസ് കൽപ്പേനി, നാവികസേനയുടെ സ്കൂബ സംഘം, കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ എന്നിവ എത്തിയിരുന്നു.
നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായി നാവികസേനയും കോസ്റ്റ്ഗാർഡും വിപുലമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ടോടെ നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തിരച്ചിൽ നടത്തുന്നതിനായി തിരുവനന്തപുരത്തെത്തി. ഇവിടെ കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും പരിശോധന നാളെയും തുടരും.
അതേസമയം, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനും ഫിഷറീസ് വകുപ്പിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ് വാശിപിടിച്ച് നേടിയ ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. മഴക്കെടുതി ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Comments