More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

Authored by Web Desk | Last updated: 09 Aug 2026, 7:31 PM | 1 min read

Print
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി
കൊച്ചി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. രാജ്യത്തിന്റെയും കേരളത്തിന്റെയും മതനിരപേക്ഷ ഘടനയ്ക്ക് വിരുദ്ധമാണ് സർക്കാർ നിലപാടെന്നും കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറല്ല സംസ്ഥാനത്തിന്റെ ഭരണാധികാരിയെന്നും മുജീബുറഹ്മാൻ പറഞ്ഞു. ഗവർണറുടെ നിർദേശങ്ങളിൽ യോജിക്കാവുന്നവയോട് യോജിക്കുകയും എതിർക്കേണ്ടവയെ എതിർക്കുകയും ചെയ്യുന്ന നിലപാടാണ് ജനാധിപത്യ ഭരണകൂടം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ നിർദേശം അതേപടി താഴേക്ക് കൈമാറിയ ചീഫ് സെക്രട്ടറിയുടെ നടപടി സർക്കാർ തിരുത്തണമെന്നും ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അനുവദിക്കരുതെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്താണ് വിവാദമായത്. ഗവർണറുടെ നിർദേശപ്രകാരമാണ് കത്ത് നൽകിയതെന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യം രാജ്ഭവൻ നിഷേധിച്ചിരുന്നു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് വന്ദേമാതരം സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തയച്ചത്. സർക്കാർ പുറത്തിറക്കിയ ആദ്യ സർക്കുലറിൽ വന്ദേമാതരം ആലപിക്കണമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിന് വിരുദ്ധമായ നിർദേശമാണ് പിന്നീട് ചീഫ് സെക്രട്ടറിയുടെ കത്തിലൂടെ നൽകിയതെന്നതാണ് വിവാദത്തിന് കാരണം.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

'ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പലസ്തീൻ രാഷ്ട്രമുണ്ടാകില്ല’; നെതന്യാഹു

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

photo ; facebook

മഴക്കെടുതിയിൽ 45,000 കർഷകർ ദുരിതത്തിൽ; 121 കോടിയുടെ കൃഷിനാശം, സഹായം ഉറപ്പാക്കുമെന്ന് ടി. സിദ്ദീഖ്

photo ; facebook

ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും’; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അമിത് ഷായെ കടന്നാക്രമിച്ച് രാഹുല്‍

Comments