
റിയോ: 2016 റിയോ ഒളിമ്പിക്സിനിടെ ഭീകരാക്രമണത്തിന് പദ്ധതിയിടുകയും ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ബ്രസീല്‍ കോടതി എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഒളിമ്പിക്സ് ആരംഭിക്കുന്നിതിന് തൊട്ടുമുന്‍പ് ഓഗസ്റ്റിലാണ് ഇവരെ എഫ്.ബി.ഐ മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രസീല്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെല്ലാം ബ്രസീല്‍ പൗരന്മാരാണ.
സംഘത്തലവന് എല്‍ കദ്രെ ഡി മെലോയ്ക്ക് 15 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് അഞ്ചുമുതല്‍ ആറു വര്‍ഷം തടവുശിക്ഷയും വിധിച്ചു. മെലോ ജയിലില്‍ നിരാഹാര സമരത്തിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി.
ഇവര്‍ ഐ.എസില്‍ അംഗമല്ലെന്നും എന്നാല്‍ തീവ്രവാദ സ്വഭാവമുള്ള ലേഖനങ്ങളും മറ്റും ഇന്റര്‍നെറ്റിലൂടെയും മെസേജിംഗ് ആപുകള്‍ വഴിയും പ്രചരിപ്പിച്ചിരുന്നുവെന്നും ബോധ്യപ്പെട്ടതായി പരാന സ്റ്റേറ്റ് ജഡ്ജ് മാര്‍കോസ് ജോസെഗ്രെ ഡ സില്‍വ പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു.






