
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ വനിതാ നേതാവും സിപിഎം നേതാവുമായ സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ഡിലെ ബിസിനസുകാരനുമായ ശാന്തിമോന് ജേക്കബാണ് വരന്. ഈ മാസം 27ന് സെന്റ് തോമസ് ബസലിക്കയില്‍ വച്ചാണ് വിവാഹം നടക്കുക. തിങ്കളാഴ്ചയാണ് നിശ്ചയം.
വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി നിരവധി മര്‍ദ്ദനങ്ങള്‍ ഇവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ലോകസഭ തിരഞ്ഞെടുപ്പില്‍ കെ.വി. തോമസിനെതിരെയും മത്സരിച്ച് തോറ്റിട്ടുണ്ട്. പിന്നീട് എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായ സിന്ധു സിപിഎമ്മുമായി തെറ്റുകയായിരുന്നു. ഇതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയും സാമൂഹിക സേവനവുമായി സഹകരിച്ച് വരികയുമായിരുന്നു. മുന്‍മാധ്യമപ്രവര്‍ത്തകനായ വരന് ലണ്ടനില്‍ ഹ്യൂം ടെക്നോളജീസ് സിഇഒ ആണ്.






