
പാരീസ്: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവി നേടുന്ന ഫ്രാന്‍സിലെ പുതിയ നായകന് ഇമ്മാനുവേല്‍ മാക്രോണ്‍ ഭാര്യയുടെ കാര്യത്തിലും കൗതുകം ഉണ്ടാക്കുന്നു. 65 കാരിയായ ബ്രിജിത്ത് ട്രോംഗ്നെസ്സിനെയാണ് മൂന് ബാങ്കറും വ്യവസായിയുമൊക്കെയായ 39 കാരന് ഇമ്മാനുവേല്‍ മക്രോണ്‍ ഭാര്യയാക്കിയിരിക്കുന്നത്. തന്നേക്കാള്‍ 25 വയസ്സ്് കൂടുതലുള്ള തന്റെ മൂന് നാടക അദ്ധ്യാപികയെയായിരുന്നു മാക്രോണ്‍ വിവാഹം കഴിച്ചത്.
വടക്കന്‍ ഫ്രാന്‍സിലെ അമ്യയില് 1977 ഡിസംബര്‍ 21 ന് ജനിച്ച മാക്രോണിന് 15 വയസ്സുള്ളപ്പോള്‍ സ്കൂളില്‍ നാടകം പഠിപ്പിക്കാന്‍ എത്തിയാളാണ് ബ്രിജിത്ത്. വിവാഹിതയും മൂന്ന് മക്കളുടെ മാതാവുമായ ബ്രിജിത്തയില് സ്കൂള്‍ പഠന കാലത്ത് തന്നെ മക്രോണ്‍ വീണു പോകുകയായിരുന്നു. ഈ പ്രണയം പിന്നീട് വന്‍ വിവാദം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ മക്രോണിന്റെ പഠനം മാതാപിതാക്കള്‍ പാരീസിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബന്ധം അവസാനിച്ചു എന്ന് വിചാരിച്ച് ഇരുന്നവരെ ഞെട്ടിച്ചുകൊണ്ട് 2007 ഇവര്‍ വിവാഹിതരാകുകയും ചെയ്തു. ടിഫാന്, ആണ്മക്കളായ സെബാസ്റ്റിയന്, ലോറന്‍സ് എന്നിവരാണ് ബ്രിജിത്തിന്റെ മക്കള്‍. ഇവരില്‍ എല്ലാരിലും കൂടി ബ്രിജിത്തിന് ഏഴ് കൊച്ചുമക്കളുണ്ട്. ഇവര്‍ മക്രോണിനെ ഡാഡി എന്നാണ് വിളിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മക്രോണിന്റെ പരിശീലകയും ഉപദേശകയും എല്ലാം അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്വവര്‍ഗ്ഗരതിക്കാരന്‍ എന്ന ഗോസിപ്പ് മക്രോണിനെതിരേ ഉയര്ന്നെങ്കിലൂം അദ്ദേഹം നിഷേധിച്ചിരുന്നു. മുന്‍ സ്കൂള്‍ ടീച്ചര്‍ എന്ന പദവിക്ക് പിന്നാലെ ചോക്ളേറ്റ് മേക്കിംഗിലൂടെ വന്‍ സ്വത്ത് സമ്പാദിച്ച ബ്രിജിത്തിന്റെ കൂള്‍ സമീപനം ഫ്രഞ്ച് മാധ്യമങ്ങള്‍ ഇതിനകം പ്രശംസിച്ചിട്ടുണ്ട്. അതിശയകരമായ സ്ത്രീ എന്നാണ് വിശേഷിപ്പിക്കുന്നത്.
മക്രോണിന്റെ ജീവിതത്തില്‍ തന്റെ പ്രായത്തിനനുസരിച്ചുളള ഒരു പ്രണയം ഒരിക്കലേ ഉണ്ടായിരുന്നുള്ളൂ. അത് ഒഴിച്ചു നിര്‍ത്തിയാല്‍ ആകെയുണ്ടായിരുന്ന ഒരേയൊരു പെണ്ണ് ഇതാണ്. ഇത് അത്യപൂര്‍വ്വമായ കാര്യമാണെന്ന് ജീവചരിത്രകരി ആനി ഫൂള്ദ പറയുന്നു. ഭാര്യമാരുടെ കാര്യത്തില്‍ നിയുക്ത ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനും ട്രംപിനും തമ്മില്‍ അസാധാരണമായ ഒരു സാമ്യമുണ്ട്. തന്നേക്കാള്‍ 25 വയസ്സ് കൂടിയ സ്ത്രീയെ മക്രോണ്‍ സ്വീകരിച്ചപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 25 വയസ്സ് ഇളയയാളെയാണ് പങ്കാളിയാക്കിയിരിക്കുന്നത്.
മാക്രോണ്‍ തന്റെ പല കാര്യത്തിലും ഭാര്യയുടെ വാക്കുകള്‍ പരിഗണിക്കാറുണ്ട്. അവരുടെ ബുദ്ധിയും സ്നേഹവും ആത്മവിശ്വാസവും മക്രോണിന് കൂടുതല്‍ സന്തോഷം നല്‍കുകയും ചെയ്യുന്നുണ്ട്. ഭാര്യമാര്‍ എന്നും വിവാദമായിരുന്നു ഫ്രഞ്ച് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ബ്രിജിത്തയും ഇപ്പോഴേ വിവാദത്തിലായിട്ടുണ്ട്. ബ്രിജിത്ത് തന്റെ സ്റ്റാഫില്‍ ഉണ്ടായിരിക്കുമെന്നും ഉത്തരവാദിത്വം നല്‍കുമെന്നും നേരത്തേ മക്രോണും പറഞ്ഞിരുന്നു. പാര്‍ലമെന്ററി ഉപദേശക എന്ന 'വ്യാജജോലി' നല്‍കിയാണ് മക്രോണ്‍ ബ്രിജിത്തയെ കൂടെ കൂട്ടിയിരിക്കുന്നതെന്ന് നേരത്തേ രാഷ്ട്രീയ എതിരാളി ഫ്രാങ്കോയ്സ് ഫില്ലന് ആരോപിച്ചിരുന്നു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ 66 ശതമാനം വോട്ട് നേടിയാണ് വിജയം നേടിയത്. ഫ്രാങ്കോയ്സ് ഒലാന്ദേയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മാക്രോണ്‍ അതില്‍ നിന്നും പുറത്ത് വന്ന് കഴിഞ്ഞ വര്‍ഷമാണ് ഒന് മാര്‍ഷേ എന്ന തന്റെ പാര്‍ട്ടി രൂപീകരിച്ചത്. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാ സംവരണവുമായി 577 സീറ്റുകളിലും ആളെ നിര്‍ത്താനാണ് തീരുമാനം. യൂറോപ്യന്‍ യൂണിയന്റെ ശക്തനായ വക്താവായ അദ്ദേഹം റഷ്യയ്ക്കെതിരേ ശക്തമായ നിലപാട് എടുക്കുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെയും വെറുക്കുന്നു.