
ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുന്നു. സുരക്ഷാ സേനയുടെ ഏകാധിത്യ സ്വഭാവത്തിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ എത്തിയത്.
ട്രാലിനു സമീപം മാര്‍ച്ച് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. ഇതേതുടര്‍ന്ന് സുരക്ഷാ സേന ലാത്തിച്ചാര്‍ജ് നടത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.






