മംഗളൂരു: ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രകീര്‍ത്തിച്ച് വിഎച്പി നേതാവ്. മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്ത്താനേയുമല്ല മറിച്ച് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ മാതൃകയാക്കേണ്ടതെന്ന് വിശ്വഹിന്ദു പിരഷത്ത് ദേശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജിഹാദികളാകില്ലെന്നും അവരുടെ പൂര്‍വീകര്‍ ഹിന്ദുക്കളുടേതായതുകൊണ്ടാണ് ഇതെന്നുംമംഗളൂരു സിദ്ധാപുരയില്‍ വിഎച്ച്പിയും ബജ്രംഗ്ദളും സംഘടിപ്പിച്ച ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികളായിരുന്ന മുഹമ്മദ് ഗോറിയും ഗസ്നിയും ആദ്യം ഹിന്ദുക്കളായിരുന്നു. അതിന് ശേഷം മതം മാറി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു.






