
ലാഹോര്‍: ശമ്പളം ചോദിച്ചതിന് യുവതി പതിമൂന്നുകാരന്റെ കൈ അറുത്തുമാറ്റി. ഷെയ്ഖുപുരയിലാണ് സംഭവം നടന്നത്. ഇര്ഫാന് എന്ന കുട്ടിയുടെ വലതു കൈയാണ് ഷഫ്ഹത്ത് ബീബി എന്ന യുവതി അറുത്തു മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് അശുപത്രി അധികൃതര്‍ അറിയിച്ചത്.
ഒരു മാസത്തെ ശമ്പളമായ 3000 രൂപ ഇര്ഫാന് ഷഫ്ഹത്തിനോട് ചോദിച്ചു. എന്നാല്‍ ഇതെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കലികയറിയ ഷഫ്ഹത്ത് കുട്ടിയുടെ കൈ അറുത്തുമാറ്റുകയായിരുന്നു. വൈക്കോല്‍ അറക്കുന്ന മെഷിന് ഉപയോഗിച്ചാണ് ഷഫ്ഹത്ത് കുട്ടിയുടെ കൈ അറുത്തു മാറ്റിയത്.
പറഞ്ഞ ജോലി തീര്‍ക്കുന്നതിന് മുന്‍പ് ശമ്പളം ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഈ ക്രൂരത. സംഭവത്തില്‍ കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ പിന്നീട് അറസ്റ്റുചെയ്തു. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.






