ഗുഡ്ഗാവ്: നരപ്രാന്തങ്ങളില് നിന്നും കാണാതെ പോകുന്ന വളര്‍ത്തു നായ്ക്കള്‍ എത്തുന്നത് ബിരിയാണി പ്ലേറ്റുകളില്‍. ഗുഡ്ഗാവിലെ റെസ്റ്റോറന്റുകളില്‍ മോമോസും ബിരിയാണിയഒം കെബാബും തയ്യാറാക്കുന്നത് നായ്ക്കളുടെ മാസം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നഗരത്തില്‍ നിന്നും അടുത്തിടെ കാണാതായ ബ്രൗണി എന്ന നായയുടെ ഉടമ അനുപമ ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫേസ് 2ല്‍ നിന്നുമാണ് ബ്രൗണിയെ കാണാതായത്. തുടര്‍ന്ന് ജസ്റ്റിസ് ഫോര്‍ ബ്രൗണി എന്ന ഹാഷ്ടാഗില് അനുപമ പ്രചരണം തുടങ്ങിയിട്ടുണ്ട്. അനുപമ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 458ഓളം നായ ഉടമകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. കാണാതാകുന്ന നായ്ക്കളെ കശാപ്പ് ചെയ്ത് ബിരിയാണിക്കും കെബാബിനും മറ്റും ഉപയോഗിക്കുന്നുവെന്നാണ് നായ ഉടമകളുടെ പരാതി.
ഏപ്രില്‍ ഒന്നിനാണ് അനുപമയുടെ നായ ബ്രൗണിയെ കാണാതായത്. സിക്കന്ദര്‍പൂരിലെ ഒരു സംഘമാളുകളാണ് നായയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിക്കുന്നതായി അനുപമ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട ഫിലിപ്പ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏപ്രില്‍ 11ന് മോട്ടു എന്നൊരു നായയെയും കാണാതായിരുന്നു. ഇതിനെ കണ്ടെത്താനായിട്ടില്ല.






