
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ പാക്കിസ്ഥാന് അധികൃതര്‍ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഫോണ്‍ പിടിച്ചെടുത്തത്. ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി പീയൂഷ് സിംഗിന്റെ ഫോണ്‍ ആണ് പിടിച്ചെടുത്തത്.
തോക്കിന് മുനയില്‍ നിര്‍ത്തി പാക് പൗരനെ വിവാഹം കഴിക്കേണ്ടിവന്ന ഉസ്മയുടെ റിട്ട് ഹര്‍ജിയുമായി പോയതായിരുന്ന പീയൂഷ്. ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെ ഹൈക്കോടതി ജഡ്ജി മൊഹസീന് അക്തര്‍ കയാനിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.






