
ഗാസിയബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) മത്സരങ്ങള്‍ക്കിടയിലെ വാതുവയ്പ് നിര്‍ബാധം തുടരുന്നതായി സൂചന. വാതുവയ്പില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അറസ്റ്റുണ്ടായത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-ഗുജറാത്ത് ലയന്‍സ് മത്സരത്തില്‍ വാതുവയ്പില്‍ ഏര്പ്പെട്ടവരാണിവരെന്ന് സംശയിക്കുന്നു.
താനെയില്‍ നിന്നുള്ള ബിസിനസുകാരനായ രമേശ് നയന്‍ ഷാ, പ്രദേശവാസിയായ രമേശ് കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അജ്മീര്‍ സ്വദേശിയായ ഒരു വാതുവയ്പുകാരനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച ഈസ്റ്റ് ഡല്‍ഹിയിലെ ഷാദരയില് ആറു പേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും എല്‍സി.ഡികളം മറ്റും പിടിച്ചെടുത്തിരുന്നു.






