
തിരുവനന്തപുരം: വാനാക്രൈ എന്ന കമ്പ്യൂട്ടര്‍ റാന്‍സംവേറിന്റെ ആക്രമണ ഭീഷണിയില്‍നിന്നു കേരളവും മുക്തമല്ലെന്നു കേരള പോലീസ് െസെബര്‍ വിഭാഗം. കമ്പ്യൂട്ടറുകളും അവയില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും ഓണ്‍െലെന്‍ പ്രവര്‍ത്തനങ്ങളും സുരക്ഷിതമാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പോലീസ് െസെബര്‍ വിഭാഗം അഭ്യര്‍ത്ഥിച്ചു. ഉപയോക്താക്കള്‍ ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് പകര്‍പ്പവകാശമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കില്‍ ഒറിജിനല്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്വേര്‍ ഓപ്പറേറ്റിങ് സിസ്റ്റം(ഉദാ: ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം) ഉപയോഗിക്കുക.
* റാന്‍സംവേറുകള്‍ ബാധിച്ചാല്‍ ആവശ്യപ്പെടുന്ന പണം നല്കാന് ശ്രമിക്കരുത്. സി.ഇ.ആര്.ടി. കേരള/സി.ഇ.ആര്.ടി. ഇന്ത്യ/ഐ.ടി.മിഷന്/െസെബര്‍ പോലീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.
* സുപ്രധാന വിവരങ്ങളുടെ ബാക്ക് അപ്പ് പതിവായി എടുക്കണം. അത് മറ്റൊരു സ്റ്റോറേജ് ഡിെവെസില് ഓഫ്െലെനില് സൂക്ഷിക്കണം.
* സ്പാം തടയുന്നതിനുള്ള ഇ-മെയില്‍ സാധൂകരണ സംവിധാനമായ ഡൊമെയ്ന്‍ പോളിസി ഫ്രെയിം വര്‍ക്ക് (എസ്.പി.എഫ്), ഡി.എം.എ.ആര്.സി, ഡി.കെ.ഐ.എം എന്നിവ സ്ഥാപിക്കുക. റാന്‍സംവേര്‍ സാമ്പിളുകള്‍ ഭൂരിഭാഗവും ഇ-മെയില്‍ ബോക്സുകളില്‍ എത്തുന്നു.
* ആവശ്യമില്ലാത്ത ഇ-മെയില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കാതിരിക്കുക. കോണ്ടാക്ട് ലിസ്റ്റില്‍നിന്നുള്ള ആളുകളില്‍നിന്നു വന്നാല്‍പ്പോലും അതില്‍ ഉള്‍പ്പെടുന്ന യു.ആര്.എല്ലില്‍ ക്ലിക്ക് ചെയ്യരുത്. ബന്ധപ്പെട്ട യു.ആര്.എല്‍. വെബ്െസെറ്റുകളിലേക്ക് ബ്രൗസറുകളിലൂടെ നേരിട്ട് സന്ദര്‍ശിക്കുക.
* എന്റര്‍പ്രൈസസ് പരിതഃസ്ഥിതിയില്‍ പവര്ഷെല്ലിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തെന്ന് ഉറപ്പാക്കുക. നിരീക്ഷണത്തിനും വിശകലനത്തിനുമായി ബന്ധപ്പെട്ട ലോഗുകള്‍ ഒരു കേന്ദ്രീകൃത ഡേറ്റാ ശേഖരത്തിലേക്ക് അയയ്ക്കുക.
* നെറ്റ്വര്ക്കില് വെബ്, ഇ-മെയില്‍ ഫില്‍ട്ടറുകള്‍ വിന്യസിക്കുക, മോശമായ ഡൊമെയ്നുകള്‍, ഉറവിടങ്ങള്‍, വിലാസങ്ങള്‍ എന്നിവയ്ക്കായി സ്കാന്‍ ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യുക, സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും മുമ്പായി ഇതു തടയുക. ഹോസ്റ്റിലും മെയില്‍ ഗേറ്റ്വേയിലും വിശ്വസനീയമായ ആന്റിെവെറസ് ഉപയോഗിക്കുക.
* ഡേറ്റബേസുകളില്‍ സംഭരിച്ചിരിക്കുന്ന വിവരങ്ങളുടെ സമഗ്രതയ്ക്കായി പതിവായി പരിശോധിക്കുക.
* ആവശ്യമില്ലാത്ത സോഫ്ട്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. വ്യക്തിഗത ഫയര്‍വാളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
* ഓപ്പറേറ്റിങ് സിസ്റ്റം തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ (എം.എസ്.ഓഫീസ്, ഏറ്റവും പുതിയ പാച്ചുകള്‍ ഉപയോഗിച്ച് ബ്രൗസറുകള്‍, ബ്രൗസര്‍ പ്ലഗിനുകള്‍) നിലനിര്‍ത്തുക.
* വെബ് ബ്രൗസ് ചെയ്യുമ്പോള്‍ സുരക്ഷിതമായ നടപടികള്‍ പിന്തുടരുക. ഉചിതമായ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് വെബ്ബ്രൗസറുകള്‍ സുരക്ഷിതമാക്കിയതായി ഉറപ്പാക്കുക.
* ഫയല്‍, ഡയറക്ടറി, നെറ്റ്വര്‍ക്ക് പങ്കിടല്‍ അനുമതികള്‍ ഉള്‍പ്പെടെയുള്ള ആക്സസ് നിയന്ത്രണങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യുക. ഒരു ഉപയോക്താവിന് നിര്‍ദിഷ്ട ഫയലുകള്‍ മാത്രം വായിക്കണമെങ്കില്‍ ആ ഫയലുകള്‍, ഡയറക്ടറികള്‍, അല്ലെങ്കില്‍ ഷെയറുകള്‍ക്ക് അവര്‍ക്ക് െറെറ്റ് ആക്സസ് പാടില്ല.
വാന്നക്രൈ െവെറസുകള്‍ ആക്രമിച്ച കമ്പ്യൂട്ടറുകള്‍ക്കു ലഭിച്ച സന്ദേശം കമ്പ്യൂട്ടറുകള്‍ പഴയപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ മോചനദ്രവ്യമായി പണം ബിറ്റ്കോയിനായി നല്‍കണമെന്നാണ്. ഒരുതരം ഡിജിറ്റല്‍ പണമാണ് ബിറ്റ്കോയിന്. സാങ്കല്‍പ്പിക കറന്‍സി എന്നുപറയാം. പേപ്പര്‍ കറന്‍സിയുടെ മൂല്യം അതില്‍ സര്‍ക്കാരുകള്‍, അല്ലെങ്കില്‍ അവയുടെ കേന്ദ്രബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതുപോലെയാണല്ലോ. അതുപോലെ ഓണ്‍െലെന്‍ ലോകത്ത് ഒരുകൂട്ടം ആളുകള്‍ നിശ്ചയിച്ചിട്ടുളള മൂല്യമാണ് ബിറ്റ്കോയിന്. ഏതാണ്ട് ഒരുലക്ഷം രൂപയ്ക്കു മുകളില്‍ വരുമത്രെ ഒരു ബിറ്റ്കോയിന്റെ മൂല്യം.
എന്നാല്‍ കേന്ദ്രീകൃതമായ ഒരു ബാങ്കോ അഥോറിട്ടിയോ അല്ല ബിറ്റ്കോയിന് വിനിമയം നിയന്ത്രിക്കുന്നത്. ആരുടെയും ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ല ബിറ്റ്കോയിന് എന്നുചുരുക്കം. അതേസമയം കൂടുതല്‍ കൂടുതല്‍ വ്യാപാരികളും സേവനങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളില്‍ ബിറ്റ്കോയിന് ഒരു പണമിടപാടു സംവിധാനമായി അംഗീകരിച്ചിട്ടുണ്ട്. ഇതുവരെയുണ്ടായിരുന്ന പണവിനിമയസംവിധാനങ്ങള്‍ക്കില്ലാത്ത സവിശേഷതകളും ബിറ്റ്കോയിനെ ഡിജിറ്റല്‍ ലോകത്തു കൂടുതല്‍ പ്രിയതരമാക്കുന്നമുണ്ട്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വേറായി പുറത്തിറങ്ങിയ ബിറ്റ്കോയിന്റെ സ്രഷ്ടാവിനെ സംബന്ധിച്ചും ഭിന്നാഭിപ്രായമുണ്ട്. അജ്ഞാതനായ ഒരു പ്രോഗ്രാമറോ ഒരുസംഘം പ്രോഗ്രാമര്‍മാരോ സതോഷി നകാമോട്ടോയെന്ന പേരില്‍ 2008 ലാണ് ഈ സംവിധാനം ലോകത്തിനുമുന്നില്‍ ആദ്യമായി അവതരിപ്പിച്ചതത്രേ. ഇടപാടുകള്‍ നടത്താന്‍ താല്പര്യപ്പെടുന്ന രണ്ട് ഉപയോക്താക്കള്‍ക്കും ബിറ്റ്കോയിന് വിലാസം ഉണ്ടായിരിക്കണം. ഇപ്രകാരം രണ്ടു ബിറ്റ്കോയിന് വിലാസക്കാര്‍ തമ്മിലുള്ള ഇടപാടുവിവരം നെറ്റ്വര്ക്കിലുള്ള മറ്റു കമ്പ്യൂട്ടറുകള്‍ക്കു െകെമാറും. ഇവ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് െകെമാറ്റം സാധുവാകും.






