
കമ്പ്യൂട്ടര്‍ െവെറസ്! ചിലരെങ്കിലും ഇവയെ മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളുമായി കൂട്ടിവായിക്കാറുണ്ട്. െവെറസുകള്‍ മനുഷ്യന്റെ മരണത്തിനു വരെ കാരണമാകുമ്പോള്‍ കമ്പ്യൂട്ടറുകളില്‍ ഡേറ്റ നഷ്ടപ്പെടുന്നതില്‍ അവസാനിക്കും. സാമ്പത്തിക ഇടപാടുകള്‍ക്കു മുതല്‍ രോഗനിര്ണയത്തിനുവരെ കമ്പ്യൂട്ടറുകളെ ആശ്രയിക്കുന്നതിനാല്‍ െവെറസ് ആക്രമണം വന്‍ പ്രത്യാഖാതമുണ്ടാക്കും.
മന്ത്രവാദവും ദുര്‍മന്ത്രവാദവും തമ്മിലുള്ള വ്യത്യാസം പോലെയാണു നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും കമ്പ്യൂട്ടര്‍ െവെറസുകളും തമ്മിലുള്ള വ്യത്യാസം. ഇവ രണ്ടും ഒരേ കമ്പ്യൂട്ടര്‍ ഭാഷയിലാകും തയാറാക്കപ്പെടുക. ഓപ്പറേറ്റിങ് സിസ്റ്റം, അക്കൗണ്ടിങ് സോഫ്റ്റ്വേര്‍ തുടങ്ങി പ്രയോജനം ചെയ്യുന്ന സോഫ്റ്റ്വേറുകള് നിരവധി. ഇത്തരം സോഫ്റ്റ്വേറുകര് തയാറാക്കുന്നവര്‍ തന്നെ മാറിച്ചിന്തിച്ചാല്‍ അവിടെ െവെറസ് രൂപം കൊള്ളുകയായി.
വെറസുകള്‍ നിര്‍മിക്കുന്നവരും ഒരു യുദ്ധത്തിലാണ്. നശീകരണം, ധനസമ്പാദനം, തമാശ, പ്രതികാരം തുടങ്ങിയവയാകാം ലക്ഷ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ട്രോജന്‍ യുദ്ധത്തെ അനുസ്മരിക്കുന്ന ട്രോജന്‍ െവെറസുകളുടെ രൂപത്തില്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഇന്ന് കമ്പ്യൂട്ടര്‍ െവെറസുകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടറുകളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. മൊെബെല്‍ ഫോണ്‍ തുടങ്ങി െപെലറ്റില്ലാ വിമാനത്തെ(ഡ്രോണ്‍)വരെ ഇവ ആക്രമിക്കാം.
െവെറസുകളുടെ പുതിയ വകഭേദങ്ങളിലൊന്നാണു റാന്‍സംവേര്‍. ആളുകളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുന്ന കുറ്റവാളികളുടെ തന്ത്രത്തിന്റെ മറ്റൊരു വകഭേദമാണു വാന്നക്രൈ റാന്‍സംവേര്‍.
ലാത്തീന്‍ ഭാഷയില്‍, വൈറസ് എന്ന വാക്കിനു വിഷം എന്നര്‍ത്ഥം. സൂക്ഷ്മ ജീവിയായ വൈറസിനെപ്പൊലെ തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറില്‍ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറില്‍ നാശങ്ങള് സൃഷ്ടിക്കാനും കഴിവുള്ളവയാണു കമ്പ്യൂട്ടര്‍ വൈറസുകള്‍. ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ ഒരു കമ്പ്യൂട്ടറില്‍നിന്നു മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഇവ പടരും. ഇവ തയറാക്കുന്നവര്ക്കു ദൂരത്തുനിന്നു ഇരയുടെ കമ്പ്യൂട്ടറിനെ നിയന്ത്രിക്കാനുമാകും.
ആവശ്യമെങ്കില്‍ ഇരയുടെ കമ്പ്യൂട്ടറില്‍നിന്നു പാസ്വേഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ത്താം. ഇന്റര്‍നെറ്റ്, സിഡി, ഡിവിഡി, പെന്‍ഡ്രൈവ് എന്നിവയിലൂടെയും വൈറസ് പടരും. 1970 കളില്‍ പുറത്തിറങ്ങിയ ''ക്രീപ്പര്‍'' ആണ് ലോകത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസ്. ഇന്ന് എണ്ണിയാലൊടുങ്ങാത്ത വൈറസുകള്‍ രംഗത്തുണ്ട്. ഇവയെ പ്രതിരോധിക്കാന്‍ നിരവധി കമ്പനികള്‍ ആന്റി വൈറസുകളും പുറത്തിറക്കിയിട്ടുണ്ട്. ഒരു വന്‍ സോഫ്റ്റ്വേര്‍ ബിസിനസാണ് ഇപ്പോള്‍ ആന്റി വൈറസുകള്‍.
കമ്പ്യൂട്ടര്‍ വൈറസുകളെ 20 ഇനങ്ങളിലായിട്ടാണു വേര്‍തിരിച്ചിട്ടുള്ളത്. ചെറിയ തമാശകളില്‍ തുടങ്ങി കമ്പനികളുടെ തകര്‍ച്ചവരെ ലക്ഷ്യമിടുന്ന വൈറസുകളുണ്ട്
ശ്രദ്ധേയമായ ചില കമ്പ്യൂട്ടര്‍ വൈറസ് വിഭാഗങ്ങളിവയാണ്.
* റെസിഡന്റ് വൈറസ്
കമ്പ്യൂട്ടറിന്റെ റാമിനെ(റാന്‍ഡം ആക്സസ് മെമ്മറി) ആണ് ഇവ ആക്രമിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കുകയും തകരാറിലാക്കുകയുമാണ് ഇവ ചെയ്യുക.
* ഡയറക്ട് ആക്ഷന്‍ വൈറസ്
ചില പ്രത്യേക സാഹചര്യം(സമയം) ലക്ഷ്യമിട്ടാണ് ഇവ പ്രവര്‍ത്തിക്കുക. ചില പ്രത്യേക ദിവസങ്ങളില്‍ ഇവയുടെ ആക്രമണം ഉണ്ടാകും.
* ഓവര്‍റൈറ്റ് വൈറസ്
സോഫ്റ്റ്വേറിനെ ആക്രമിച്ച് നശിപ്പിക്കുകയാണു ലക്ഷ്യം. ചില ഫയലുകളെ തിരുത്തുകയോ നശിപ്പിക്കുകയോ ചെയ്യും.
* ബൂട്ട് വൈറസ്
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴേ ഇവ ആക്രമണം തുടങ്ങും. ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ് എന്നിവയില്‍നിന്നാണ് ആക്രമണം തുടങ്ങുക. ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ നശിപ്പിക്കുകയാണ് ഇവ ചെയ്യുക.
* മാക്രോ വൈറസ്
ചില പ്രോഗ്രാമുകളിലൂടെയാണ് ഇവ പടരുക. മൈക്രോസോഫ്റ്റ് വേഡ് അടക്കമുള്ള ഫയലുകളില്‍ ഒളിച്ചിരുന്നാണ് ഇവയുടെ പ്രവര്‍ത്തനം. ഫയല്‍ തുറക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനം തുടങ്ങും.
* ഡയറക്ടറി വൈറസ്
ചില ഡയറക്ടറികളില്‍ ഒളിച്ചാണു പ്രവര്‍ത്തനം. ഡയറക്ടറി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങും.
* എന്‍ക്രിപ്റ്റഡ്
രഹസ്യകോഡുകളില്‍ ഒളിച്ചാണ് ഇവ കമ്പ്യൂട്ടറില്‍ പ്രവേശിക്കുക. ആന്റി വൈറസിന്റെ കണ്ണു വെട്ടിക്കാനാണിത്.
* നെറ്റ്വര്‍ക്ക് വൈറസ്
നെറ്റ്വര്‍ക്കിലൂടെ പടരുന്ന വൈറസ്. നെറ്റ്വര്‍ക്കിലൂടെ അതിവേഗം പടരും.
* വേംസ്
ഇവ ബാധിച്ച കമ്പ്യൂട്ടറില്വച്ചു തന്നെ സ്വയം പകര്‍പ്പുകള്‍ സൃഷ്ടിച്ചു കൂടുതല്‍ ആക്രമണം നടത്തും.
* ട്രോജന്‍
ട്രോജന്‍ കുതിര അല്ലെങ്കില്‍ ട്രോജന്‍ എന്നാല്‍ കമ്പ്യൂട്ടറില്‍ ഉള്ള വിവരങ്ങള്‍ മോഷ്ടിക്കുകയോ, കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്ന വൈറസ്. ട്രോജന്‍ സ്വയം പടരുകയില്ലെങ്കിലും അത് ഹാനികരമാണ്. ഇത്തരം പ്രോഗ്രാമുകള്‍ ഒരു ഹാക്കറെ ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായിച്ചേക്കാം. ഒരിക്കല്‍ ഒരു ട്രോജന്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ ഹാക്കര്‍ക്ക് ആ ട്രോജന്റെ രൂപം അനുസരിച്ചു വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ലണ്ടന്‍: വാന്നക്രൈ റാന്സംവേറില്നിന്നു ബ്രിട്ടനെ രക്ഷിച്ചതിന് അഭിനന്ദനം ഏറ്റുവാങ്ങുകയാണു മാര്‍ക്സ് ഹച്ചിന്‍സ്(22). തന്റെ കണ്ടെത്തലിനെ കില്ലിങ് സ്വിച്ച് എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ''സ്വിച്ചി''നെ മറികടന്ന് ഇനിയും ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ െസെബര്‍ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണു ഹച്ചിന്‍സ്. വാന്നക്രൈയിലെ പിഴവുകള്‍ തേടിയുള്ള പരിശോധനയ്ക്കിടെയാണു നിര്‍ണായക മുന്നേറ്റം നടത്താന്‍ ഹച്ചിന്സിനു കഴിഞ്ഞത്. സോഫ്റ്റ്വേറില് ഒരു വെബ്െസെറ്റ് വിലാസം അദ്ദേഹം കണ്ടെത്തി. ഈ വെബ്െസെറ്റ് വിലാസം ആരുടെയും ഉടമസ്ഥതയിലല്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഹാക്കര്‍മാരുടെ ''വെബ്െസെറ്റ്'' സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്താണു റാന്സംവേറിനു തടസമിട്ടത്. 72 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണു െവെറസിനെ തടഞ്ഞത്. എന്നാല്‍ വാന്നക്രൈയെ എന്നന്നേയ്ക്കുമായി തടയാന്‍ തനിക്കു കഴിയില്ലെന്നു ഹച്ചിന്‍സ് പറയുന്നു.
വാന്നക്രൈയെ തടഞ്ഞതിന്റെ പേരില്‍ നിരവധി കമ്പനികളില്‍നിന്നുള്ള വാഗ്ദാനങ്ങളാണു ഹച്ചിന്സിനു ലഭിക്കുന്നത്. ലോസ് ആഞ്ചലസില്‍ ഒരു അവധിക്കാലം എന്ന സ്വന്തം സ്ഥാപനത്തിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു മുന്നേറാനാണ് ഈ യുവാവിന്റെ തീരുമാനം.
ന്യൂയോര്‍ക്ക്: വാന്നക്രൈ റാന്‍സംവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)ക്കെതിരേ രൂക്ഷവിമര്‍ശനവുമായി െമെക്രോസോഫ്റ്റ് കോര്പറേഷന്. െമെക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്സ്പി, വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണു റാന്സംവേറിന് ഇരയായത്. ലോകരാജ്യങ്ങള്‍ നേരിടുന്ന ഭീഷണിക്കു കാരണം എന്‍.എസ്എയാണെന്നു െമെക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ആരോപിച്ചു.
ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പാളിച്ചകള്‍ പുറത്തുവരാന്‍ കാരണം എന്‍.എസ്.എയാണ്. അമേരിക്കന്‍ െസെന്യത്തിന്റെ റ്റോമഹാക് മിെസെലുകള്‍ ശത്രുപക്ഷത്ത് എത്തിക്കുന്നതിനോടാണ് ഈ നീക്കത്തെ തരതമ്യം ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സോഫ്റ്റ്വേര്‍ രഹസ്യങ്ങള്‍ തേടുന്നതും പുറത്തുവിടുന്നതും സംബന്ധിച്ചു മാനദണ്ഡം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാന്നക്രൈക്കെതിരേ അപ്ഡേറ്റുകള് പുറത്തുവിട്ടിരുന്നതായി െമെക്രോസോഫ്റ്റ് അറിയിച്ചു. മാര്‍ച്ചില്‍ തന്നെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പാളിച്ച നീക്കിയിരുന്നു. വിന്‍ഡോസ് ഡിഫെന്ഡറിലും അപ്ഡേറ്റ് പുറത്തുവിട്ടിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം(ഒ.എസ്) വിപണിയില്‍ ഒന്നാം സ്ഥാനക്കാരാണു െമെക്രോസോഫ്റ്റ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് െമെക്രോസോഫ്റ്റ് വിന്‍ഡോസ് 7 ആണ്. 48.5 ശതമാനമാണ് വിപണിയിലെ പങ്കാളിത്തം. വിന്‍ഡോസ് 10(26.26%), വിന്‍ഡോസ് എക്സ്പി(7.04%), വിന്‍ഡോസ് 8(6.96%) എന്നിവയാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും പുറത്തിറക്കുന്നത് െമെക്രോസോഫ്റ്റാണ്. ഇവയില്‍ വിന്‍ഡോസ് എക്സ്പി, വിന്‍ഡോസ് 7 എന്നിവയാണു റാന്‍സംവേറിന്റെ ഭീഷണി നേരിടുന്നത്. വിന്‍ഡോസ് എക്സ്പിക്കുള്ള സഹായം നേരത്തെ തന്നെ െമെക്രോസോഫ്റ്റ് പിന്‍വലിച്ചിരുന്നു. (പഴയ കമ്പ്യൂട്ടര്‍ പ്രോസസറുകളില്‍ -32 ബിറ്റ് ആണ് ഇതു കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ 64 ബിറ്റ് പ്രോസസറുകളാണു വിപണിയിലിറങ്ങുന്നത)്. അതിനാല്‍ വിന്‍ഡോസ് എക്സ്പി ഒ.എസ്.ഉപയോഗിക്കുന്നവര്‍ ഗുരുതര ഭീഷണിയിലാണ്.
മറ്റ് പ്രമുഖ ഒ.എസുകളായ ലിനക്സ്(2.09%), മാക് ഒ.എസ്(3.21%) എന്നിവയ്ക്കു കാര്യമായ പങ്കാളിത്തമില്ല. ഇവയ്ക്കു തല്ക്കാലം റാന്‍സംവേര്‍ ഭീഷണിയുമില്ല. മൊെബെല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം രംഗത്ത് ഒന്നാമതുള്ള ആന്‍ഡ്രോയ്ഡും ഇപ്പോള്‍ ഭീഷണി നേരിടുന്നില്ല.






