
തിരുവനന്തപുരം : ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ ഒരാഴ്ചത്തേയ്ക്ക് 'ഡ്രൈ ഡേ' ആചരിക്കും. പനി പടരുന്നത് തടയാന്‍ കൊതുക് നിയന്ത്രണമാണ് 'ഡ്രൈ ഡേ'യിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈ ഡേ ആചരണം.
കാലവര്‍ഷം മേയ് 25-30 തോടെ എത്തുമെന്ന വാര്‍ത്തകള്‍ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍. പരിസരം ശുചീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഴയെത്തും മുന്‍പേ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.






