
തിരുവനന്തപുരം : അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന സ്പീക്കറുടെ റൂളിങിന് ശേഷവും ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച സഭയില്‍ ഉന്നയിച്ച 165 ചോദ്യങ്ങളില്‍ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ആദ്യന്തര വകുപ്പ് മറുപടി നല്കയില്ലെന്നാണ് റിപ്പോര്‍ട്ട്. ടി.പി സെന്‍കുമാര്‍ വിഷയം, ജിഷ കേസ്, ലാവ്ലിന് കേസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിക്കാതിരുന്നത്.
ഇതു സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന മറുപടിയാണ് പല ചോദ്യങ്ങള്‍ക്കും ലഭിച്ചത്. കിട്ടിയിട്ടുള്ള മറുപടികളില്‍ പലതും കൃത്യമല്ലെന്നും അംഗങ്ങള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ടത്. നിയമസഭാ സമ്മേളനം തുടങ്ങിയതു മുതല്ക്കുള്ള 616 ചോദ്യങ്ങള്‍ക്കാണ് ഇനിയും മറുപടി ലഭിക്കാനുള്ളത്.






