
തിരുവനന്തപുരം : ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നീതി തേടി ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയ അമ്മ മഹിജയ്ക്ക് എതിരെ പോലീസ് സ്വീകരിച്ച നടപടികളെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ പോലീസുകാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹിജയുടെ കുടുംബത്തെ ഡിജിപി ഓഫീസിന് മുന്നില്‍ നിന്നു മാറ്റിയതെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാള്‍ പോലീസ് മേധാവിക്ക് കൈമാറിയിട്ടുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിപി ഓഫീസിന് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും അതാണ് നിര്‍വ്വഹിച്ചതെന്നും പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






