
ന്യൂഡല്ഹി: നടന് രജനീകാന്തും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയെകുറിച്ച് തനിക്കറിയില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രജനീകാന്ത് മഹാനായ നടനാണെന്നും അദ്ദേഹം പ്രധാനമന്ത്രിയെ കാണുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു വന്ന ചില റിപ്പോര്ട്ടുകളാണ് രജനീകാന്ത് ഉടന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞത്. അടുത്തയാഴ്ച മോഡിയെ കാണുന്നതിന് ഡല്ഹിയ്ക്കു പോകുമെന്നും റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ചില ബിജെപി നേതാക്കാളാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്ട്ടുകള്.







Comments