
ന്യൂഡല്‍ഹി: ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റവും വര്‍ധിച്ച സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അതിര്‍ത്തി കടന്നുള്ള പാക്കിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് പ്രകോപനത്തിന് മറുപടി നല്‍കുമോ എന്ന ചോദ്യത്തിന് ചില നടപടികളുണ്ടാകുമെന്നും അത് നടപ്പാക്കിയതിന് ശേഷം വെളിപ്പെടുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.






