കാഠ്മണ്്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഒരു ഭാഗം അടര്‍ന്നു വീണതായി പര്‍വ്വതാരോഹകര്‍. ഹിലരി സ്റ്റെപ്പ് എന്ന ഭാഗമാണ് അടര്‍ന്നു വീണത്. 1953ല്‍ ആദ്യമായി എവറെസ്റ്റ് കീഴടക്കിയപ്പോള്‍ എഡ്മണ്ട ഹിലരിയും ടെന്‍സിങ് നോര്‍ഗെയും കാല്കുത്തിയ ഭാഗമാണിത്. 2015ല്‍ നേപ്പാളില്‍ ഉണ്ടായ വന്‍ഭൂകമ്പത്തെ തുടര്‍ന്നാണ് ഈ ഭാഗം അടര്‍ന്നു വീണത് എന്നാണ് വിലയിരുത്തല്‍.
എവറസ്റ്റിന്റെ തെക്കുകിഴക്ക് ഭാഗത്തായി 12 മീറ്ററോളം ഉയരമുള്ള പാറയാണ് അടര്‍ന്നു പോയിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും മഞ്ഞ് മൂടിയിരുന്നതിനാല്‍ ഇത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ബ്രിട്ടനില്‍ നിന്നുള്ള സംഘമാണ് ഇത് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഹിമാലയന്‍ ഫൗണ്ടേഷന്
ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 8790 മീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. എവറെസ്റ്റ് കീഴടക്കുന്നതില്‍ ഏറ്റവും ഭാരമേറിയ ഭാഗമാണിത്. ഇത് മനസ്സിലാക്കാതെ പോകുന്നവര്‍ക്ക് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. 8,848 മീറ്ററാണ് എവറെസ്റ്റിന്റെ ഉയരം.






