
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാഹിത്യകാരി അരുന്ധതി റോയിയെ മനുഷ്യ കവചമാക്കണമായിരുന്നെന്ന് ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവല്‍. കല്ലേറുകാരനെ സൈനിക ജീപ്പില്‍ കെട്ടിവച്ച് മനുഷ്യകവചമാക്കുന്നതിന് പകരം അരുന്ധതി റോയിയെ അപ്രകാരം ചെയ്യണമായിരുന്നുവെന്ന് പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു.
കശ്മീരി യുവാവിനെ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിവച്ച് മനുഷ്യകവചമായി ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരേഷ് റാവലിന്റെ പ്രതികരണം. അഹമ്മദാബാദ് ഇസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് പരേഷ് റാവല്‍.
അതേസമയം റാവലിനെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രമുഖര്‍ രംഗത്ത് വന്നു. എന്തുകൊണ്ട് കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചയാളെ മനുഷ്യകവചമായി ഉപയോഗിച്ചു കൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തു.







Comments