
കോട്ടയം : റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നു. ബോര്‍ഡിന്റെ കോട്ടയത്തെ ഓഫീസിന് മുകളില്‍ കയറിയിരുന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മേഖലാ ഓഫീസുകള്‍ പൂട്ടിയാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ജീവനക്കാരെ ഇത്തരം പ്രതിഷേധങ്ങളില്‍ എത്തിച്ചിരിക്കുന്നത്.
മേഖലാ ഓഫീസുകള്‍ പൂട്ടുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി ഒരു കൂട്ടം ജീവനക്കാര്‍ കെട്ടിടത്തിന് മുകളിലേയ്ക്ക് കയറുകയായിരുന്നു.






