
ന്യൂഡല്‍ഹി: വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനം ചൈന അതിര്‍ത്തിക്കു സമീപം കാണാതായി. രണ്ട് വൈമാനികരുമായാണ് വിമാനം കാണാതായിരിക്കുന്നത്. അസമിലെ തേസ്പുരില്‍ നിന്നും പുറപ്പെട്ട വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
പതിവ് പരിശീലനത്തിനിടെയാണ് വിമാനം കാണാതായത്. വിമാനം തകര്ന്നുവീണതാവാമെന്ന് എയര്‍ഫോഴ്സ് അധികൃതര്‍ സൂചിപ്പിക്കുന്നു.
മാര്‍ച്ച് 15നും ഒരു സുഖോയ്-30 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണിരുന്നു. ബാര്‍മറിലെ ശിവകുമാര്‍ കുന്ദ്ലയിലാണ് വിമാനം പതിച്ചത്. മൂന്നു ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യോമസേനയ്ക്ക് 240 സുഖോയ്-30എംകെഐ വിമാനങ്ങളാണുള്ളത്. ഇതില്‍ ഏഴെണ്ണം ിതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു. എട്ടാമത്തെ വിമാനമാണ് ഇപ്പോള്‍ കാണാതാവുന്നത്.






