
മൂന്നാര്‍: ഒരു ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ വീണ്ടും കൈയ്യേറ്റം ഒഴിപ്പിക്കുന്നു. ലക്ഷി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഡീഷ്ണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.
28 ഏക്കറിലെ കൈയ്യേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരാളുടെ ഭൂമിയാണിത്. ഒരു ഏക്കര്‍ ഭൂമിക്ക് ഇയാള്‍ക്ക് പട്ടയമുണ്ട്. ഇതിന്റെ മറവില്‍ 28 ഏക്കര്‍ കൈയ്യേറിയെന്നായിരുന്നു കണ്ടെത്തിയത്.





