
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ലാലുപ്രസാദ് യാദവിന്റെയും മക്കളുടെയും ബിനാമി ഇടപാടുകളെയുംക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ലാലു കുടുംബത്തിനെതിരെ ബിജെപി നേതാവും മുന്‍ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ് റെയ്ഡ് നടന്നത്. വിവാദമായ ചില ഭൂമി ഇടപാടുകളില്‍ ലാലുവിനും അദ്ദേഹത്തിന്റെ മക്കളായ തേജസ്വിവി യാദവ്, പ്രതാപ് യാദവ്, മിസ ഭാരതി എന്നിവര്‍ക്കും പങ്കുണ്ടെന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ ആരോപണം.






