
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇനിമുതല്‍ സ്വന്തം വരുമാനത്തിനൊപ്പം തന്നെ ഭാര്യയുടെ വരുമാന സ്രോതസും വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്താനുള്ള തിരഞ്ഞെടുപ്പ് നിയമഭേദഗതി അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാന സ്രോതസും രേഖപ്പെടുത്തണം എന്ന തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ കൊല്ലമാണ് ഭേദഗതികള്‍ വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തെ സമീപിച്ചത്. നിലവിലുള്ള സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെയും കൂടുംബാംഗങ്ങളുടെയും വരുമാന സ്രോതസ് ജനങ്ങള്‍ അറിയാനികില്ല. എന്നാല്‍ പുതിയ ഉത്തരവ് മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം എത്രത്തോളം വരുമാന വര്‍ധനവാണ് അവര്‍ക്ക് ഉണ്ടായതെന്ന അറിയാമെന്നും ജനങ്ങള്‍ ഉചിതമായ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.






