
തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. വിഴിഞ്ഞം കരാറിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താല്‍പ്പര്യം കണക്കിലെടുത്താണ് കരാര്‍ ഒപ്പിട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍.
ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. നിലവിലുള്ള കരാറില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. എന്നാല്‍ ആദ്യ കരാറില്‍ നിര്‍മ്മാനം പൂര്‍ത്തിയാക്കി 30 വര്‍ഷം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അദാനിയുമായി ഉണ്ടാക്കിയ കരാറില്‍ ഒപ്പിടുന്ന അന്ന് മുതല്‍ 40 വര്‍ഷം വരെ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ആസൂത്രണ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം കരാറിനെതിരായ സി.എ.ജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്യണമെന്നാണ് സതീശന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.







Comments