ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിക്ക് സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് 30 എംകെഐ ജെറ്റിലെ ഫ്ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയാണ് അച്ചുദേവ്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ഇദ്ദേഹത്തോടൊപ്പം ഉത്തര്‍പ്രദേശുകാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജും വിമാനത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. പതിനൊന്നരയോടെ തെസാപൂര് എയര്‍ സ്റ്റേഷനില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെ വച്ചാണ് വിമാനവുമായി അവസാനം ആശയവിനിമയം നടത്തിയത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 172 കിലോ മീറ്റര്‍ മാത്രം അകലെയാണ് തെസാപൂര് എയര്‍ സ്റ്റേഷന്.
വെള്ളിയാഴ്ച വിമാനാവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശിലെ വനപ്രദേശത്തുനിന്നും കണ്ടെത്തിയിരുന്നു. ഒരാഴ്ചയായി സൈന്യം സംഘങ്ങളായി തിരിഞ്ഞ് വിമാനം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും കനത്തമഴ അതിന് തടസമായിരുന്നു. മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്.

Comments