കണ്ണൂര്‍: എച്ച്ഐവി ബാധിതനാണെന്ന വിവരം മറച്ചു വച്ച് വിവാഹം നടത്തിയെന്ന് യുവതിയുടെ പരാതി. കണ്ണൂര്‍ സ്വദേശിയായ അധ്യാപകനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ ഭാര്യ വനിതാ കമ്മീഷന് പരാതി നല്കി. നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്നും ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതി വനിതാ കമ്മീഷന് പോലീസിന് കൈമാറി.
കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിംഗിലാണ് പരാതി ലഭിച്ചത്. സിറ്റിംഗില്‍ ലഭിച്ച 52 കേസുകളില്‍ 27 എണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിംഗിനായി മാറ്റി. അഞ്ച് കേസുകളില്‍ ഇരു കക്ഷികളും എത്താതിരുന്നതിനെ തുടര്‍ന്ന് മാറ്റി.






