മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണെന്നും ആണ് മയിലിന്റെ കണ്ണീരുകൊണ്ടാണ് പെണ്മയില് കുഞ്ഞിന് ജന്മം നല്‍കുന്നത് എന്ന ഒറ്റ പ്രഖ്യാപനം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ. മയില്‍ ഇണചേരുന്ന ചിത്രങ്ങള്‍ ജഡ്ജിക്ക് ഡെഡിക്കേറ്റു ചെയ്ത് ഷെയര്‍ ചെയ്താണ് ഈ മണ്ടന്‍ പ്രസ്താവനയോട് സോഷ്യല്‍ പ്രതികരിക്കുന്നത്. കണ്ണീരുമായി ബന്ധപ്പെട്ട സിനിമാഗാനങ്ങള്‍ക്കും ഈ ഒറ്റ പ്രസ്താവനയിലൂടെ ഡിമാന്റ് കൂടിയിരിക്കുകയാണ്.
ആണ്മയിലിന്റെ കണ്ണുനീരില്‍ നിന്നാണത്രേ പെണ്മയില് ഗര്‍ഭം ധരിക്കുന്നത്... നമ്മളൊക്കെ എത്രമാത്രം കഷ്ടപ്പെട്ട്...ഒന്നു പൊട്ടികരഞ്ഞാല്‍ മതിയാരുന്ന് എന്നാണ് ഇതുസംബന്ധിച്ച പോസ്റ്റിന് കീഴെ ഒരു രസികന്‍ കമന്റ് ചെയ്തിരിക്കുന്നത്.
'കണ്ണീരുകൊണ്ട് ഗര്‍ഭം ഉണ്ടാകുമെങ്കില്‍ മോങ്ങിജി പോയ രാജ്യത്തൊക്കെ എന്തോരം കൊച്ചുങ്ങള് ഉണ്ടായേനെ... അമ്മാതിരി കരച്ചിലല്ലേ പുള്ള കരയാറ്...' എന്നാണ് ചുംബന സമര നായിക രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തന്റെ ഏത് പോസ്റ്റിലും സംഘിവിരോധം കാത്തുസൂക്ഷിക്കുന്ന രശ്മി മയിലിന്റെ കാര്യത്തിലും മോഡിയെ കൂട്ടു പിടിച്ച് ഇക്കാര്യം പാലിച്ചു.
'ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു' എന്ന് വെച്ചാല്‍ അപ്പോള്‍ എന്താ..?, 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' എന്ന് പാടിയാല്‍ മിക്കവാറും കവിളത്ത് തന്നെ കിട്ടും. 'കണ്ണുനീര് തുള്ളിയെ സ്ത്രീയോട് ഉപമിച്ച' കവിക്കഭിനന്ദനം, അഭിനന്ദനം, ഇങ്ങനെയൊക്കെ നീളുന്നു ഉശിരന്‍ പ്രതികരണങ്ങള്‍.

'പണ്ട് ഏതോ മഹര്‍ഷീടെ കണ്ണുനീര്‍ത്തുള്ളി കുടത്തില്‍ പിടിച്ചപ്പോള്‍ കുട്ടി ഉണ്ടായിത്രേ...' ഇപ്പോഴാണ് അതിന്റെ ശാസ്ത്രം പിടികിട്ടിയതെന്നും കിട്ടിയ അവസരം മുതലാക്കി രസികന്മാര് തട്ടിവിടുന്നു.
'മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്മയില് ആണ്മയിലിന്റെ കണ്ണുനീര് കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അതുകൊണ്ടാണ് ഭഗവാന് കൃഷ്ണന് മയില്‍പ്പീലി ചൂടുന്നതെന്നും' പറയുന്ന ഈ ന്യായാധിപന് അഭിഭാഷകന് എന്ന നിലയില്‍ സ്പെഷൈ്യലെസ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലാണ്. തമാശയല്ല. രാജസ്ഥാന് ഹൈക്കോടതിയുടെ വെബ്സൈറ്റിലുള്ള ജഡ്ജിയുടെ മഹത്തായ കരിയര്‍ പ്രൊഫയിലില്‍ എഴുതിവെച്ചിരിക്കുന്നതാണത്രേ. അദ്ദേഹം ഒരു ഭരണഘടനാവിദഗ്ധന്‍ ആണെന്ന്! ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകളിലൊന്ന് അബ്ദുള്‍ റഷീദിന്റെ വകയായിരുന്നു.

'മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ് മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്മയില് ജന്മം നല്‍കുന്നത് ആണ് മയിലിന്റെ കണ്ണുനീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണ്. 'പശുവിനെ ദേശീയ മൃഗം ആക്കണം' എന്ന് പറഞ്ഞ രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയുടെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് തകര്‍ത്തുകൊണ്ടിരിക്കുന്നത്.

Comments