
ശ്രീനഗര്‍: അതിര്‍ത്തി കടന്നുള് പാകിസ്താന്റെ പ്രകോപനം ഭീകരരുടെ നുഴഞ്ഞുകയറ്റവും ഏറ്റുമുട്ടലും വിതയ്ക്കുന്ന അശാന്തിയ്ക്കും ഭീഷണിക്കുമിടയില്‍ ഉന്നത സിവില്‍ സര്‍വീസ് രംഗത്തേക്ക് ജമ്മു കശ്മീരില്‍ നിന്നും 14 പേര്. ഉത്തര കശ്മീരിലെ ഹരിപോര യൂനിസൂ സ്വദേശി ബിലാല്‍ മൊഹ്ദീന് ഭട്ട് (31) ഇവരില്‍ മുമ്പന്‍. 10ാം റാങ്ക് ആണ് അഖിലേന്ത്യ തലത്തില്‍ മൊഹ്ദീന് നേടിയത്. 2012ല്‍ കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 15ാം റാങ്ക് നേടിയിരുന്നു. മൊഹ്ദീന് നിലവില്‍ ലഖ്നൗവില്‍ ഫോറസ്റ്റ് സര്‍വീസില്‍ ഓഫീസറാണ്.
ബിമിയ സ്വദേശിയായ ദന്തിസ്റ്റ് ഫക്രുദ്ദീന്‍(30), രാംബാഗില്‍ നിന്നുള്ള എന്‍ജിനീയര്‍ ബിസ്മ ക്വാസി തുടങ്ങിയവരാണ് പട്ടികയില്‍ മുന്‍നിരയില്‍ എത്തിയ മറ്റുള്ളവര്‍. കഴിഞ്ഞ വര്‍ഷം 12 പേരാണ് കശ്മീരില്‍ നിന്നും സിവില്‍ സര്‍വീസില്‍ എത്തിയത്. അത്ഹര് ആമീര്‍ ഉള് ഷാഫി ഖാന് എന്ന യുവാവിനായിരുന്നു രണ്ടാം റാങ്ക്.
തന്റെ നാലാമത്തെ പരിശ്രമമാണിതെന്ന് മൊഹ്ദീന് ഭട്ട് പറയുന്നു. ജമ്മു കശ്മീര്‍ കേഡറിലേക്ക് ആകെ ഒരു ഒഴിവാണ് ഇതുവരെ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആ പദവിയില്‍ തനിക്ക് തന്റെ നാട്ടുകാരെ സേവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് വിരമിച്ച പിതാവാണ് തനിക്ക് സിവില്‍ സര്‍വീസില്‍ പ്രചോദനമായതെന്നും മൊഹ്ദീന് പറയുന്നു. മൊഹ്ദീന്റെ സഹോദരി അധ്യാപികയാണ്. ഒരു സഹോദരന് ബോസ്റ്റണില്‍ ഡോക്ടറാണ്. മറ്റൊരാള്‍ ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പില്‍ ജോലി ചെയ്യുന്നു. കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഉദ്യോഗസ്ഥയാണ് മൊഹ്ദീന്റെ ഭാര്യ.






