
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിക്ക് സമീപം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരിച്ച വൈമാനികന് അച്ചുദേവിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. ശനിയാഴ്ച ജന്മനാടായ കോഴിക്കോട്ട് പന്തീരാങ്കാവ് തറവാട് ശ്മശാനത്തില്‍ സംസ്കരിക്കും. രാവിലെ 11 മുതല്‍ മൂന്ന വരെ പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.
അച്ചുദേവും മാതാപിതാക്കളും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് 30 എംകെഐ ജെറ്റിന്റെ അവശിഷ്ടം കണ്ടെത്തി. കാണാതായ പ്രദേശത്തു വച്ചുതന്നെയാണ് അവശിഷ്ടം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് രണ്ടു പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന സുഖോയ് 30 എംകെഐ ജെറ്റില്‍ നിന്നും അച്ചുദേവ് ഉള്‍പ്പടെ രണ്ടുപേരെ കാണാതാകുകയായിരുന്നു. പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. പിന്നീട് ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് കാണാതായ അച്ചുദേവ്. അപകടം നടന്ന ഉടനെ തന്നെ മാതാപിതാക്കള്‍ സിക്കിമിലേക്ക് യാത്ര തിരിച്ചിരുന്നു.
ജന്മനാടായ പന്തീരാങ്കാവില്‍ പുതിയ വീട് പണിത ഏതാനും മുന്‍പാണ് താമസം ആരംഭിച്ചത്. ഇവിടെതന്നെയാണ് അന്ത്യകര്‍മ്മങ്ങളും നടക്കുക. ബെംഗലൂരുവില്‍ താമസിക്കുന്ന അനുശ്രി ഏക സഹോദരിയാണ്.






