
ബെര്‍മ്മിങ്ങാം: മഴമൂലം 48 ഓവറുകളായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്താന 324 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സ് എടുത്തു. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (68), രോഹിത് ശര്‍മ്മയുടെയും (91), ക്യാപ്റ്റന്‍ വിരാടിന്റെയും (81), യുവിയുടെയും (53) ബാറ്റിങ് മികവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യന്‍സ് സ്കോര്‍ മറികടന്നത്. അവസാന ഓവറില്‍ എത്തിയ ഹാര്‍ദിക് പാണ്ഡ്യ ആറു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പാക്കിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. പാക്കിസ്താന് എറിഞ്ഞ് ആദ്യ ഓവറില്‍ ഇന്ത്യയ്ക്ക് ഒരു റണ്‍സ് പോലും കണ്ടെത്താനയില്ല. നാല് ഓവറുകള്‍ എറിഞ്ഞ ആമിര്‍ വിട്ടു നല്‍കിയത് വെറും 14 റണ്‍സ് മാത്രമാണ്.
വെറ്ററന്‍ താരം യുവരാജ് സിങ്ങിനും കേദാര്‍ ജാദവിനും ഇടം നല്കി. ആര് അശ്വിന്, മുഹമ്മദ് ഷമി എന്നിവര്‍ കളിക്കില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ എന്നീ രണ്ടു ഓള് റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് കളിക്കാന്‍ ഇറങ്ങുന്നത്.






