
ന്യുഡല്‍ഹി: പകല്‍ പഠിക്കുകയും രാത്രി സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് പണം കണ്ടെത്തുകയും ചെയ്യുന്ന ബാലന്. ജാര്‍ഖണ്ഡ് സ്വദേശിയായ നിതീഷ് കുമാര്‍ മേഹ്തോയാണ് ഈ മാതൃകാ വിദ്യാര്‍ത്ഥി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പഠനം അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ജോലി ചെയ്ത് പഠനത്തിനായി പണം കണ്ടെത്തുകയാണ് നിതീഷ് ചെയ്തത്.
റാഞ്ചിയിലെ സെന്റ് ജോണ്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് നിതീഷ്. ക്ലാസ് കഴിഞ്ഞാല്‍ റാഞ്ചിയിലെ ഒരു ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരനായാണ് നിതീഷ് ജോലി ചെയ്യുന്നത്. ജോലിക്കിടയിയിലും അവന്റെ കയ്യില്‍ പുസ്തകങ്ങളുണ്ടാകും. രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് നിതീഷ് പഠിക്കുന്നത്. എഞ്ചിനീയറാകണമെന്നാണ് നിതീഷിന്റെ സ്വപ്നം.
ജാര്‍ഖണ്ഡ് ബോര്‍ഡ് പരീക്ഷയില്‍ പത്താം ക്ലാസില്‍ 87.60 ശതമാനം മാര്‍ക്ക് വാങ്ങിയാണ് നിതീഷ് വിജയിച്ചത്. ഐ.ഐ.ടിയില്‍ ചേര്‍ന്ന് എഞ്ചിനീയറിംഗ് പഠനത്തിന് തയ്യാറെടുക്കുന്ന നിതീഷാണ് തന്റെ അമ്മയെയും സഹോദരിയെയും നോക്കുന്നത്.







Comments