
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹീദ്ദിന്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പോലീസിനു മുമ്പാകെ കീഴടങ്ങി. ഡാനീഷ് അഹമ്മദ് എന്നയാളാണ് ഹന്ദ്വാര പോലീസിനു മുമ്പാകെ കീഴടങ്ങിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡാനീഷ് അഹമ്മദ് ത്രാലില്‍ നടന്ന ഭട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയും വിഘടനവാദികളെ അനുകൂലിച്ചും പാകിസ്താനെ അനുകൂലിച്ചും മുദ്രാവാക്യം വിളച്ചിരുന്നു. ഹന്ദവാര കുലാന്ഗം സ്വദേശിയായ അഹമ്മദ് ഡെറാഡൂണ്‍ പി.ജി കോളജില്‍ മൂന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യം നവമാധ്യമങങളില് ഏറെ പ്രചരിച്ചിരുന്നു.
അടുത്തകാലത്താണ് അഹമ്മദ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. എന്നാല്‍ പോലീസും സൈനവ്യവും അഹമ്മദിന്റെ കുടുംബത്തെ ബന്ധപ്പെടുകയും ഇവരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കീഴടങ്ങാന്‍ തയ്യാറാവുകയുമായിരുന്നു. താന്‍ മാത്രമല്ല, നിരവധി യുവാക്കള്‍ തീവ്രവാദത്തിന്റെ പിടിയില്‍ പെട്ടിട്ടുണ്ടെന്നും കീഴടങ്ങാന്‍ ഇവരില്‍ പലര്‍ക്കും താല്പര്യമുണ്ടെങ്കിലും പ്രദേശിക കമാന്‍ഡര്‍മാരുടെ ഭീഷണി ഭയന്ന് പിന്മാറുകയാണെന്നും അഹമ്മദ് മൊഴി നല്കി.






