
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ- റീവ സൊലങ്കി ദമ്പതികള്‍ക്ക് പെണ്മണി പിറന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 നായിരുന്നു ഇരുവരുടെയും വിവാഹം.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീമിനൊപ്പം ലണ്ടനിലാണ് ജഡേജ. വീട്ടില്‍ നിന്നു ടൂര്‍ണമെന്റിനായി മാറി നില്ക്കുന്ന സമയത്താണ് താരത്തെ തേടി സന്തോഷത്തവാര്ത്ത എത്തുന്നത്. താന്‍ ഗര്‍ഭിണിയായ ഭാര്യയെ വീട്ടില്‍ വിട്ടാണ് പോകുന്നത്. കുടുംബത്തോടൊപ്പം ഇന്ത്യന്‍ ടീമും തനിക്ക് പ്ര ധാനപ്പെട്ടതാണെന്നും ടീം ലണ്ടനിലേയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് താരം പറഞ്ഞിരുന്നു.






