
ദോഹ : ഖത്തറിലുള്ള ഇന്ത്യക്കാര്‍ നിലവിലെ പ്രശ്നങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി. ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് യു.എ.ഇ, ഈജിപ്ത്, സൗദി, ബെഹ്റിന്‍, കിഴക്കന്‍ ലിബിയ, മാലദ്വീപ്, എന്നിവര്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ ഖത്തിറിലേയ്ക്കുള്ള ജല, വ്യോമ ഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിസന്ധി ഉണ്ടായാല്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നും അടിയന്തര സാഹചര്യത്തില്‍ അധിക സര്‍വീസ് നടത്താമെന്നും ഇതിനുവേണ്ട എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുള്ളതായും എംബസി അറിയിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം 6,30,000 ഇന്ത്യക്കാരനാണ് ഖത്തറില്‍ ഉള്ളത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തുവരികയാണെന്നും എംബസി വ്യക്തമാക്കി.






