
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായ സ്വപ്‌ന സുരേഷിനെ ഒരു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തു.
കേസന്വേഷണത്തിന്റെ ഭാഗമായാണ് ഹാജരായതെന്നും, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വിജിലൻസ് പുരോഗമിപ്പിക്കുന്നതിനിടെയാണ് പ്രതികളെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള തുടർനടപടികളുടെ പശ്ചാത്തലത്തിലായിരുന്നു സ്വപ്‌ന സുരേഷിന്റെ ചോദ്യം ചെയ്യൽ.






