
പ്ലസ്ടു പരീക്ഷയുടെ കെമസ്ട്രി ഉത്തര പേപ്പറില്‍ സെക്സ്കഥകളും വിശദീകരണങ്ങളും എഴുതി നിറച്ചു. കുട്ടിക്കെതിരെ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലാണ് സംഭവം നടന്നത്.
സഹോദരഭാര്യയോടുള്ള തന്റെ ലൈംഗികാസക്തിയും ചോദ്യങ്ങള്‍ക്ക് ഉത്തരമായി വിശദീകരിച്ചിട്ടുണ്ട്. നടിയും പാചകക്കാരിയും വരെ ഉത്തരമായ ചോദ്യപേപ്പര്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. മൂല്യ നിര്‍ണ്ണയ ഡയറക്ടറിന്റെ നിര്‍ദേശപ്രകാരമാണ് മൂല്യ നിര്‍ണ്ണയം നടത്തിയ അധ്യാപിക പരാതി നല്കിയിരിക്കുന്നതും.
വിദ്യാഭ്യാസ വകുപ്പാണ് കുട്ടിയ്ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കന്ററി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.






