തെന്നിന്ത്യന്‍ സിനിമയിലെ എണ്‍പതുകളിലെ താരങ്ങളുടെ ഒത്തുചേരല്‍ ഇത്തവണ ചൈനയില്‍. എണ്‍പതുകളില്‍ സ്ക്രീനില്‍ തിളങ്ങിയ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തു ചേരാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും താരങ്ങളുടെ വീടുകളിലാണ് ഇവര്‍ കൂടിയിരുന്നത്. എന്നാല്‍ ഇത്തവണ ചൈനയിലാണ് താരങ്ങള്‍ ഒത്തുകൂടിയത്.
ലിസി, ഖുശ്ബു, സുഹാസിനി, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി എന്നിവരാണ് ചൈനയില്‍ ഒത്തുകൂടിയത്. മോഹന്‍ലാല്‍, കമല്ഹാസന്, രജനീകാന്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ മോഹന്‍ലാലും രജനീകാന്തും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.






