
ലണ്ടന്‍: ചാപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇംഗ്ലണ്ടിന് 278 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 42.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 239 എന്ന നിലയില്‍ നിന്നുമാണ് പിന്നീട് കൂപ്പ്കുത്തിയത്.
ട്രാവിസ് ഹെഡാണ് ഓസിസിനെ 250 കടത്തിയത്. ഹെഡ് 64 പന്തില്‍ നിന്നും 71 റണ്‍സ് നേടി. നായകന് സ്റ്റീവ് സ്മിത്തും ആരോണ്‍ ഫിഞ്ചും അര്‍ധസെഞ്ചുറിയും നേടി. മികച്ച തുടക്കമായിരുന്നു ഓസിസ് നിരയുടേത്. വാര്‍ണര്‍ 25 പന്തില്‍ നിന്നും 21 റണ്‍സ് എടുത്തു. ഫിഞ്ച് 64 പന്തില്‍ 68 റണ്‍സും സ്റ്റീവ് സ്മിത്ത് 77 പന്തില്‍ 56 റണ്‍സും ഹെന്റിക്വസ് 19 പന്തില്‍ 17 റണ്‍സും മാക്സ്വെല് 31 പന്തില്‍ നിന്നും 20 റണ്‍സും സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് 33 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് സെമി ഉറപ്പിച്ച കഴിഞ്ഞ ഇംണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്. ബംഗ്ലദേശിനും ന്യൂസിലാന്‍ഡിനുമെതിരായ മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചത് ഓസിസിന് തിരിച്ചടിയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഇന്നത്തെ മത്സത്തില്‍ ജയിക്കാനായാല്‍ ഓസിസിന് സെമിയില്‍ കടക്കാം. എന്നാല്‍ ഇംഗ്ലണ്ട് ഇയിച്ചാല് ബംഗ്ലദേശിന് സെമിയിലെത്താം. മത്സരം ടൈയോ ഫലമില്ലാതെയോ ആയാല്‍ രണ്ടു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതമാകും. അപ്പോള്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി പ്രവേശനം നിശ്ചയിക്കുന്നത്.






