
ന്യൂഡല്‍ഹി: പ്രസവത്തിന്ശേഷം യുവതിയുടെ ഗര്‍ഭാശയത്തില്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയ്ക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയ്ക്കാണ് ഡല്‍ഹി സ്റ്റേ്റ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷന് പിഴ ചുമത്തിയിരിക്കുന്നത്.
2009 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഡല്‍ഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടര്‍ അല്ലെന്നും ഫാര്‍മസിസ്റ്റാണെന്നും പരാതിയില്‍ പറയുന്നു. പ്രസവത്തിന് ശേഷം യുവതിക്ക് ഗര്‍ഭാശയത്തില്‍ നിരന്തരമായി വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാകുകയും അബോധവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയെ എക്സറേയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭാശയത്തില്‍ സൂചി കണ്ടെത്തുന്നത്.
പിന്നീട് നടത്തിയ ശസ്ത്രകിയയിലൂടെ സൂചി പുറത്തെടുത്തെങ്കിലും പരിശോധനയില്‍ യുവതിക്ക് ഇനി ഗര്‍ഭം ധരിക്കാനാവില്ലെന്ന് വ്യക്തമായി. ഇതെ തുടര്‍ന്നാണ് ആശുപത്രയിക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.






