
ആലപ്പുഴ: കശാപ്പു വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നു കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്തപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പശു തങ്കളുടെ ദൈവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു അദ്ദേഹം.






