
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയെ വധിക്കാന്‍ തന്റെ സഹോദരന് ദീപക് ഗൂഢാലോചന നടത്തിയതായി ജയലളിതയുടെ മരുമകളും എംജിആര്‍ അമ്മ ദീപ പേരവൈ നേതാവുമായ ദീപ ജയകുമാര്‍. ശശികലയ്ക്ക് ഒപ്പം ചേര്‍ന്നാണ് ദീപക് ഇത്തരമൊരു നീക്കം നടത്തിയതെന്നും ദീപ ആരോപിച്ചു.
ഇന്നലെ പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ എത്തിയ ദീപയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു. ദീപ മടങ്ങിപ്പോകണമെന്ന് ടിടിവി ദിനകരന് അനുയായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തത്.
ഇതിനിടെ, ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന് തന്നെ ചതിച്ചുവെന്ന് ദീപ ആരോപിച്ചിരുന്നു. സംഘര്‍ഷത്തിനിടയിലും രണ്ടരമണിക്കൂറോളം ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.






