
ആര്‍ബില്‍: ഇറാഖിന്റെ വടക്കന്‍ നഗരമായ അര്‍ബിലിലെ ആഷ്ടി ക്യാമ്പിലെ ക്രിസ്ത്യന്‍ സമൂഹം ആഘോഷിക്കുകയാണ്. മുന്ന് വര്‍ഷം മുമ്പ് ഭയത്തിന്റെ തീച്ചൂടില്‍ നിര്‍ത്തി ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ ഒരു പെണ്‍കുട്ടിയുടെ മടങ്ങിവരവാണ് സംഭവം. ആറു വയസ്സുകാരി ക്രിസ്ത്യാനായെ തിരികെ കിട്ടിയതില്‍ എസ്സോ ഒബാഡാ കുടുംബമാണ് സന്തോഷിക്കുന്നത്. ഇസ്ളാമിക് സ്റ്റേറ്റ് പിടികൂടിയ കാലത്ത് ആര്ബിലിനും മൊസൂളിനും ഇടയിലുള്ള ക്വാറാഖോഷിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതയായ അനേകം പെണ്‍കുട്ടികളില്‍ ഒരുവളാണ് ക്രിസ്ത്യാനാ എസ്സോ.
2014 ന്റെ പകുതിയില്‍ ഐഎസ് ഗ്രൂപ്പ് മൊസൂളും അര്ബിലുമെല്ലാം കീഴടക്കിയപ്പോള്‍ പേടിച്ചോടുകയും പിന്നീട് കൂട്ടം തെറ്റിപ്പോകുകയും ചെയ്ത അനേകം കുട്ടികളെ പോലെയായിരുന്നു എസ്സോയുടെ വിധിയും. മകളെ വീണ്ടും കാണാന്‍ കഴിഞ്ഞത് അത്ഭുതമാണെന്ന് 46 കാരിയായ അമ്മ അയ്ഡ പറയുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മകള്‍ ഏറെ മാറിയിരിക്കുന്നെന്നും ആദ്യ കാഴ്ചയില്‍ ഞെട്ടിപ്പോയെന്നും കണ്ടിട്ട് താന്‍ തിരിച്ചറിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. 2014 ആഗസ്റ്റില്‍ തീവ്രവാദികളെ പേടിച്ച് ഒരു ബസില്‍ കയറി രക്ഷപ്പെടുമ്പോളാണ് പിടിയിലായത്. തുടര്‍ന്ന് മകളെ തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയി. അഞ്ചു മാസം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ മൊസൂളിന്റെ അയല്‍ പ്രദേശമായ ടെനെക്കില് 12 അംഗ കുടുംബത്തിനൊപ്പം മകളുണ്ടെന്ന് ഒരു ബന്ധുവഴി അയ്ഡ കേട്ടു. ഈ വര്‍ഷം ഫെബ്രുവരി മുതലുള്ള കൊടും യുദ്ധത്തിന് ശേഷം മൊസൂള്‍ ഇറാഖി സേന തിരിച്ചുപിടിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്കിയ താല്‍ക്കാലിക ക്യാമ്പിലാണ് ഇപ്പോള്‍ എല്ലാവരും. തീവ്രവാദികളുടെയും യുദ്ധത്തിന്റെയും ഇടയില്‍ പെട്ട് വേര്‍പിരിഞ്ഞു പോയപ്പോഴും മകളുടെ വിവരമെല്ലാം ഇതിനിടയില്‍ പലരില്‍ നിന്നും ചോദിച്ചറിഞ്ഞു കൊണ്ടിരുന്ന അയ്ഡ ഒരിക്കലും മകളെ നേരിട്ടു കാണാന്‍ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാത്രി ക്രിസ്റ്റീനയുടെ കുടുംബം കഴിയുന്ന മൊസൂളിലേക്ക് നഗരത്തിന്റെ മറ്റൊരിടത്ത് നിന്നും സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സഹോദരന് ഏലിയാസിന് ഒരു ഫോണ്‍കോള്‍ വരികയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ഒരു മോസ്ക്കിന് സമീപത്തിരുന്ന് കരയുന്ന രീതിയിലാണ് ക്രിസ്റ്റീനയെ കണ്ടെത്തിയതെന്ന് അവളെ സംരക്ഷിച്ചിരുന്ന കുടുംബം പറഞ്ഞു. 2014 ആഗസ്റ്റില്‍ ഐഎസ് തൂത്തെടുത്തപ്പോള് മൊസൂളിന് കിഴക്കുള്ള നിനേവാ മേഖലയില്‍ നിന്നും പാലായനം ചെയ്തത് 120,000 ക്രിസ്ത്യാനികളായിരുന്നു. അതേസമയം ക്രിസ്റ്റീനയെ പോലെ തന്നെ മൊസൂളില്‍ നിന്നും തൂത്തെറിയപ്പെട്ട അനേകരാണ് നാട്ടിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ച താല്‍ക്കാലികമായി തയ്യാറാക്കിയ ജനങ്ങള്‍ നിറഞ്ഞ ക്യാമ്പില്‍ ക്രിസ്റ്റീനയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സന്തോഷത്തില്‍ ആണെങ്കിലും മകള്‍ അയ്ഡയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തനിക്കൊന്നും ഓര്‍മ്മയില്ലെന്നും താന്‍ കഴിഞ്ഞു വന്ന കുടുംബത്തിനൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും അവള് പറയുന്നു. എന്നാല്‍ അവളുടെ പഴയ ഓര്‍മ്മകളെ മടക്കിക്കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് മാതാവ്. എസ്സോ കുടുംബത്തിലേക്ക് വരുന്നവരോടെന്നും ക്രിസ്റ്റീന സംസാരിക്കുന്നില്ലെങ്കിലും അവര്‍ കൊണ്ടുവരുന്ന പൊതുകള്‍ വാങ്ങുകയും നോക്കി ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.






