മിസോറാം: ജനങ്ങള്‍ എന്തുകഴിക്കണമെന്ന അവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെങ്കയ്യ നായിഡുവും ഇതേ അഭിപ്രായവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് കന്നുകാലി നിയന്ത്രണത്തിനെതിരെ ഉടലെടുത്തിരിക്കുന്നത്. പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റിവല്‍ അടക്കമുള്ളവ നടത്തുകയും ചെയ്തു. ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ രണ്ടു ബിജെപി നേതാക്കാള്‍ പാര്‍ട്ടി വിടുകയും ചെയ്തു.

Comments