
ലണ്ടന്‍: ഒമ്പതാം നിലയില്‍ നിന്നുമായിരുന്നു കുഞ്ഞിനെ അവര്‍ താഴേയ്ക്ക് എറിഞ്ഞത്. വെറും അഞ്ചു മാസം മാത്രം പ്രായമുള്ള കുട്ടി താഴേയ്ക്ക് പോകുമ്പോള്‍. കെട്ടിടം അഗ്നി വിഴുങ്ങി നില്‍ക്കേ ജനാലയ്ക്ക് അരികില്‍ കടുത്ത നിരാശയില്‍ ആ യുവതി നില്‍ക്കുന്നത് കാണാമായിരുന്നു. പെട്ടെന്നാണ് ഒരാള്‍ ഓടിയെത്തി കുട്ടിയെ പിടിച്ചത്. ഇന്നലെ ലണ്ടനിലെ 24 നില കെട്ടിടത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ കുഞ്ഞെങ്കിലും രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചായിരുന്നു കുഞ്ഞിനെ ആ അമ്മ താഴേയ്ക്ക് എറിഞ്ഞത്.
120 ഫ്ളാറ്റുകള്‍ വരുന്ന കെട്ടിടത്തില്‍ 600 പേരെങ്കിലും താമസിക്കുന്നുണ്ടെന്നാണ് വിവരം. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നും കേള്‍ക്കുന്നു. ജനാലവഴി കുട്ടിയെ യുവതി താഴേയ്ക്ക ഇടുമ്പോള്‍ താഴെ നിന്ന അനേകരാണ് രംഗത്തിന് സാക്ഷ്യം വഹിച്ചത്. അലറിക്കരഞ്ഞു കൊണ്ടും സഹായത്തിനായി കേണുകൊണ്ടും മുകളിലത്തെ ഓരോ നിലയുടെ ജനാലകളിലും ആള്ക്കാര് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നതായി മറ്റൊരു ദൃക്സാക്ഷി പറയുന്നു. ഇതിനിടയിലാണ് ആരെങ്കിലും കുഞ്ഞിനെ പിടിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കുട്ടിയെ താഴേയ്ക്ക് എറിഞ്ഞത്. കുട്ടി താഴേയ്ക്ക് വരുന്നത് കണ്ട് ഒരാള്‍ ഓടിച്ചെന്നായിരുന്നു പിടിച്ചത്.
എല്ലാ മൂലകളിലും ആള്‍ക്കാരായിരുന്നു. പുറത്തുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉറപ്പ് നല്കുന്നുമുണട്ായിരുന്നു. തങ്ങള്‍ 999 ലേക്ക വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവരുടെ കണ്ണുകളില്‍ മരണാസന്ന പരിഭ്രാന്തി കാണാമായിരുന്നെന്ന് ലാമ്രാനി എന്ന യുവതി പറഞ്ഞു. ചിലര്‍ പുതപ്പും മറ്റും കൊണ്ട് പാരച്യൂട്ട് പോലെ പിടിച്ച താഴേയ്ക്ക് ചാടിയെന്ന് മറ്റൊരാള്‍ പറഞ്ഞു. എല്ലാ നിലകളിലും നിറയെ ആള്‍ക്കാരായിരുന്നു. പ്രത്യേകിച്ചും കുട്ടികള്‍. അവരുടെ പേടിച്ചരണ്ട നിലവിളികളും കരച്ചിലും ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നതായും പറഞ്ഞു.
റംസാന്‍വ്രതം മുറിക്കാനായി നേരത്തേ എഴുന്നേറ്റ കെട്ടിടത്തിലെ ഇസ്ളാമിക കുടുംബങ്ങളാണ് പലരേയും രക്ഷിച്ചത്. ഗ്രെന്‍ഫെല്‍ ടവറിനെ അഗ്നിമൂടുമ്പോള്‍ ഇവര്‍ അയല്‍ക്കാരെയും മറ്റും വളിച്ചുണര്‍ത്തി. വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെ 1-2 മണിക്കുള്ള ഭക്ഷണത്തിനായി എഴുന്നേല്‍ക്കുമ്പോഴാണ് തീ പിടുത്തം കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന അപകടം മനസ്സിലാക്കുകയും ഇവര്‍ ഓടി നടന്ന് വാതിലുകളിലും മറ്റും അടിച്ച് ആള്‍ക്കാരെ വിളിച്ചുണര്‍ത്തുകയും ആയിരുന്നു. ആള്‍ക്കാരെ വിളിച്ചുണര്‍ത്തി ഇവര്‍ താഴേയ്ക്ക് ഓടിച്ചു. കെട്ടിടത്തിലെ ഫയര്‍ അലാറം ഇതിനകം പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.
ഭൂമിയിലെ നരകം എന്നായിരുന്നു രക്ഷപ്പെട്ടവര്‍ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 50 പേരില്‍ 18 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്. അതിനിടയില്‍ സംഭവം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തെരേസാ മേ ഉത്തരവിട്ടു കഴിഞ്ഞു. കെട്ടിടത്തില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതായും പറയുന്നുണ്ട്.






