വാഷിങ്ടണ്‍: ഉള്ളിചേര്‍ത്ത് ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ നഗ്നനായി പ്രതിഷേധം നടത്തി. 43കാരനായ യുവരാജ് ശര്‍മ്മയെയാണ് ഒക്ലാന്‍ഡിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അമേരിക്കന്‍ നഗരമായ ഓക്ക്ലാന്‍ഡിലെ ഓള് ഇന്ത്യ റസ്റ്റോറന്റിലാണ് സംഭവം. തലേദിവസം ഇവിടെ ഭക്ഷണത്തിനെത്തിയ ശര്‍മ്മ ഉള്ളി ചേര്‍ത്ത ഭക്ഷണം ലഭിച്ചുവെന്ന് പറഞ്ഞ് വഴക്കിട്ടിരുന്നു. തൊട്ടടുത്ത ദിവസം മദ്യപിച്ചെത്തിയ ശര്‍മ്മ ഹോട്ടലിലെ ജീവനക്കാരോട് വീണ്ടും വഴക്കിടുകയും തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇതിനേ ശേഷം വാക്കേറ്റം രൂക്ഷമായപ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് നീട്ടുകയുമായിരുന്ന്. ഇതോടെ ഹോട്ടലുടമ രവീന്ദര്‍ സിങ് നല്കിയ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
തോക്ക് നീട്ടിയപ്പോള്‍ പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് പോന്റ് ഉരി നഗ്നനായി നടക്കുകയായിരുന്നു. തുടര്‍ന്നും ജീവനക്കാരുടെ മുന്നിലൂടെ പാന്‍സ് അഴിച്ച നഗ്നനായി നടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പോലീസുകാരോട് മോശമായി സംസാരിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തതോടെയാണ് ഇയാളെ കീഴടക്കിയത്.






