More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ഭക്ഷണവിതരണത്തെ പ്രശംസിച്ചപ്പോള്‍ പക്ഷം ഇടതുപക്ഷമായിരുന്നു' ; ജി സുധാകരനെ വിമര്‍ശിച്ച് വി.കെ. സനോജ്

Authored by Web Desk | Last updated: 11 Jul 2026, 1:02 PM | 1 min read

Print
'ഭക്ഷണവിതരണത്തെ പ്രശംസിച്ചപ്പോള്‍ പക്ഷം ഇടതുപക്ഷമായിരുന്നു' ; ജി സുധാകരനെ വിമര്‍ശിച്ച് വി.കെ. സനോജ്
ആലപ്പുഴ: എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നതെന്നും ഡിവൈഎഫ്യുടെ ഭക്ഷണവിതരണത്തെ പ്രശംസിച്ചപ്പോള്‍ ജി.സുധാകരന്റെ പക്ഷം ഇടതുപക്ഷമായിരുന്നെന്നും വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പരാമര്‍ശത്തിനായിരുന്നു മറുപടി.


ജി സുധാകരന്‍ ഇന്ന് വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറി. നമ്മള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടുത്തെ നിലപാടുകള്‍ നമ്മിലേക്കുപടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സുധാകരന്റെ മാറ്റമെന്നും സാമൂഹ്യമാധ്യമത്തില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. സുധാകരനെതിരെ സോഷ്യല്‍ മീഡിയ പ്രചാരണവുമായി ഡിവൈഎഫ്ഐയും രംഗത്ത് വന്നിട്ടുണ്ട്. പൊതിച്ചോര്‍ വിതരണം മഹത്തായ കാര്യം എന്ന സുധാകരന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റും ഡിവൈഎഫ്‌ഐ കുത്തിപ്പൊക്കിക്കൊണ്ടു വന്നിട്ടുണ്ട്.


2020 ല്‍ ആലപ്പുഴയില്‍ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം 1000 ദിവസം പൂര്‍ത്തിയായതിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് ജി സുധാകരനായിരുന്നു. എന്നാല്‍ ഭക്ഷണവിതരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ ഒരു പാര്‍ട്ടിയേയും കയറ്റരുതെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു. ആശുപത്രികളില്‍ ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണെന്നും സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നും പാര്‍ട്ടികള്‍ അന്നദാനം കൊടുക്കുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞു. ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരില്‍ കൊടി കെട്ടുന്ന പണിയാണ് അവര്‍ നടത്തുന്നത്. ഇതെല്ലാം നീക്കം ചെയ്യണം. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് പാടില്ലെന്ന് താന്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സേവാഭാരതി ഭക്ഷണം നല്‍കി. ഇതൊന്നും അനുവദിക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.


ഭക്ഷണ വിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വമാണ്. തെരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോഴും ഭക്ഷണ വിതരണം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഭക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും ആശുപത്രികളിലെ രക്തദാനവും നിര്‍ത്തണമെന്ന് ജി സുധാകരന്‍ പറയുമോ എന്നായിരുന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന്റെ പ്രതികരണം ജി സുധാകരന്‍ സ്വയം അപഹാസ്യനാവുകയാണെന്നും 2017ല്‍ വണ്ടാനത്തെ പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തത് ജി സുധാകരനാണെന്നും അന്ന് സൗജന്യ ഭക്ഷണവിതരണത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചയാളാണ് ജി സുധാകരനെന്നും പറഞ്ഞു.


Tags

  • g. sudhakaran
  • dyfi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം